കവരത്തി: ദ്വീപിന്റെ വികസനത്തിനും ഓഖി ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായത്തിനും കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് സമാശ്വസിപ്പിച്ച് ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ ബോട്ടും സ്വത്തുകളും നശിച്ചവരുടെ പ്രതിനിധികളായി കല്‍പ്പേനിയില്‍ നിന്നെത്തിയ അഞ്ചു പേരുമായി മോദി സംഭാഷണം നടത്തി.
സെക്രട്ടറിയറ്റില്‍ നടന്ന ഔദ്യോഗിക ചര്‍ച്ചയില്‍ ദ്വീപിന് ഓഖി വരുത്തിയ നാശ നഷ്ടങ്ങള്‍ വിലയിരുത്തി. ദ്വീപിന് നല്‍കാവുന്ന പരമാവധി സഹായങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
കവരത്തി ഹെലിപ്പാഡില്‍ കാലത്ത് 8.15 ന് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാറൂഖ് ഖാനും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. വി.ഐ.പി ലോഞ്ചില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നേതാക്കളുമായി മോദി ചര്‍ച്ച നടത്തി.
ദ്വീപിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അബ്ദ്ദുള്‍ ഖാദര്‍ ഹാജി, മുന്‍ അധ്യക്ഷന്‍ ഡോ.മുത്തുക്കോയ, ജനറല്‍ സെക്രട്ടറി സെയ്ദ് മുഹമ്മദ് കോയ, മീഡിയ കണ്‍വീനര്‍ എം. കോയ തുടങ്ങിയവര്‍ കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
Discussion about this post