സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയ ജേക്കബ് തോമസിന് സസ്പെന്റ് ചെയ്ത വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ജേക്കബ് തോമസ്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇതിലപ്പുറവും നടക്കുമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായി നീങ്ങുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചിരുന്നോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇതെല്ലാം നടക്കുമെന്ന് ജേക്കബ് തോമസ് മറുപടി പറഞ്ഞു.
മൗനിയാകാന്‍ മനസ്സില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരായ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാകുന്നുണ്ട് എന്ന് ജനങ്ങള്‍ വിശ്വാസിക്കുന്നുണ്ടോ..? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സസ്പെന്‍ഷനെ കുറിച്ച് തനിക്ക് അറിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം വര്‍ഷവും ഡിസംബര്‍ 9ന അഴിമതി വിരുദ്ധ ദിനത്തില്‍ ബോധവത്ക്കരണ സെമിനാര്‍ പങ്കെടുപ്പിക്കാറുണ്ട്. അതില്‍ പൊതുവായ കാര്യങ്ങളാണ് പറഞ്ഞത്. അത് കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post