ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. ആരോപണങ്ങള്‍ക്കെല്ലാം പ്രത്യേകം ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും ആറ് എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ ചൂണ്ടിക്കാട്ടി. ലോക്സഭയില്‍ എഴുതി തയ്യാറാക്കി നല്കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
യുദ്ധോപകരങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Discussion about this post