കോഴിക്കോട്: ജനതാദള്‍ യു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 11 ന് വീരേന്ദ്രകുമാറിറിന്റെ വസതിയിലാണ് യോഗം.
കേന്ദ്രതലത്തിലെ ലയനത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും.
കേരളത്തില്‍ ജനതാദള്‍ യു യു.ഡി.എഫിലും സെക്യുലര്‍ എല്‍.ഡി.എഫിലുമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയൂള്ളൂ എങ്കിലും വിഷയം സംസ്ഥാന നിര്‍വ്വാഹക സമിതി വിശദമായി തന്നെ ചര്‍ച്ച ചെയ്തേക്കും.
പാലക്കാട്ടെ പരാജയം പരിശോധിച്ച കമ്മറ്റി റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.
Discussion about this post