ഡല്‍ഹി: സിപിഎം സംസ്ഥാന കോണ്‍ഗ്രസില്‍ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുതിയ ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ച് സീതാറാം യെച്ചൂരി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
പാര്‍ട്ടി നേതൃത്വത്തില്‍ യുവാക്കള്‍ വരണം എന്ന അഭിപ്രായം ഉയര്‍ന്നിരിക്കെ അത് സംബന്ധിച്ച ചോദ്യത്തിന് സീതാറാം യെച്ചൂരി നല്കിയ മറുപടി, ജനറല്‍ സെക്രട്ടറി ആരുമാവട്ടെ, മുഖം ചെറുപ്പക്കാര്‍ക്കൊക്കെ ഇഷ്ടം തോന്നുന്നതാവണം എന്നായിരുന്നു.
സിപിഎമ്മില്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ പറ്റിയ മുഖം യെച്ചൂരി സഖാവിനോ..എസ്ആര്പിയ്ക്കൊ ഇല്ലാത്തതിനാല്‍ മമ്മൂട്ടിയോ മറ്റോ ആകുമോ ജനറല്‍ സെക്രട്ടറി എന്നാണ് ചിലരുടെ ചോദ്യം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പേര് പറഞ്ഞ് കേള്‍ക്കുന്ന എസ്ആര്‍പി സഖാവിനേക്കാള്‍ സുന്ദരന്‍ താനാണ് എന്ന് പറയാതെ പറയുകയാണ് സീതാറാം യെച്ചൂരിയെന്നും ചിലര്‍ പരിഹസിക്കുന്നു. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരുദേവന്റെ ആപ്തവാക്യത്തിന് സമാനമാണ് യെച്ചൂരി സഖാവിന്റെ പ്രസ്താവനയെന്നും സോഷ്യല്‍ മീഡിയ കളിയാക്കുന്നു.
Discussion about this post