തിരുവനന്തപുരം:ഓഖി ദുരിതാശ്വാസമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 7000 കോടി രൂപ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ് ട്രോളി ജേക്കബ് തോമസ് ഐപിഎസ്. പാഠം ഒന്ന് -കണക്കിലെ കളികള്‍ എന്ന തലക്കെട്ടില്‍ ഇട്ട പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ നേരിട്ടല്ലാതെയുള്ള വിമര്‍ശനം.
ഓഖി ദുരിതത്തില്‍ പെട്ടവരുടെ എണ്ണവും അവര്‍ക്ക് ദുരിതാശ്വാസമായി നല്‍കേണ്ട തുകയും, കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 7000 കോടി രൂപയുടെ പാക്കേജും ഓര്‍മ്മയിലെത്തിച്ചാണ് ജേക്കബ് തോമസിന്റെ ട്രോള്‍
മരിച്ച നൂറ് പേര്‍ക്കായി 100 കോടി, പരിക്കേറ്റവര്‍ക്ക് 50 കോടി, കാണാതായവര്‍ക്ക് ജീവിച്ചിരിക്കുന്നില്ലെങ്കില്‍ അവരുടെ കുടുംബത്തിന് 250 കോടി, വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് 200 കോടി, മുന്നറിയിപ്പ് സംവിധാനം നവീകരിക്കാന്‍ 50 കോടി, മറ്റു പലവക 50 കോടി, എല്ലാത്തിനും കൂടി ആകെ വേണ്ടത് 700 കോടി എന്നിങ്ങനെയാണ് കണക്ക്. പക്ഷേ 7000 കോടിയുടെ പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കണക്ക് ശരിയല്ല എന്ന് സൂചിപ്പിച്ച് കണക്ക് ശരിയാകുന്നുണ്ടോ, കണക്കിന് വേറെ ടീച്ചറെ നോക്കാം എന്ന് ജേക്കബ് തോമസ് പരിഹസിക്കുന്നു.
സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജേക്കബ് തോമസ് ഐപിഎസിനെ മുഖ്യമന്ത്രി ഇടപെട്ട് സസ്‌പെന്റ് ചെയ്തിരുന്നു.
https://www.facebook.com/drjacobthomasips/photos/a.537086933113421.1073741828.536792206476227/922096771279100/?type=3
Discussion about this post