മൂക്കുതല കൊളഞ്ചേരി പാടത്ത് വിവിധ സ്ഥലങ്ങളിലായി ആറ് നായ്ക്കളെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി. രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. വിവരമറിഞ്ഞ് കൂടുതല്‍പേര്‍ എത്തിയപ്പോഴാണ് വിവിധ സ്ഥലങ്ങളിലായി ആറ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. എല്ലാ നായ്ക്കളുടെയും കഴുത്ത് മുക്കാല്‍ ഭാഗവും ഒരുപോലെ അറുത്തനിലയിലാണ് കിടക്കുന്നത്. ചിലതിന് ശരീരഭാഗങ്ങളില്‍ കുത്തേറ്റപോലെ മുറിവുകളും കാണാനുണ്ട്. വിവരമറിഞ്ഞ് ചങ്ങരംകുളം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വാളുകൊണ്ട് വെട്ടേറ്റതായാണ് പോലിസിന്റെ പ്രാഥമികനിഗമനം. വിശദമായ അന്വേഷണത്തില്‍ മാത്രമേ കൃത്യമായ വസ്തുത മനസ്സിലാക്കാനാവൂ എന്നും പോലിസ് പറയുന്നു. ഏതെങ്കിലും തിവ്രവാദ സംഘങ്ങളുടെ പരിശീലമാണോ സംഭവത്തിന് പിന്നിലെന്ന് പോലിസിന് സംശയമുണ്ട്. സ്പെഷ്യല്‍ബ്രാഞ്ച് ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തും.
Discussion about this post