കോഴിക്കോട്: ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ക്ക് ഇന്ത്യന്‍ മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യയിലെ മുസ്ലീംങ്ങളുടെ രാജ്യസ്നേഹവും കേന്ദ്ര സര്‍ക്കാറിന്റെ ജാഗ്രതയുമാണ് അതിനു കാരണമെന്നും നഖ്വി കോഴിക്കോട്ട് പറഞ്ഞു.
മുസ്ലീംങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണ്. ഐ.എസ്, ലഷ്കര്‍ ഇ ത്വയ്ബ പോലുള്ള ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് അക്ഷീണം പ്രയത്നിച്ചിട്ടും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇന്ത്യയിലെ മുസ്ലീംങ്ങളുടെ രാജ്യസ്നേഹവും കേന്ദ്ര സര്‍ക്കാറിന്റെ ജാഗ്രതയുമാണ് അതിനു കാരണം. ന്യൂനപക്ഷങ്ങളടക്കമുളള എല്ലാ വിഭാഗങ്ങളുടേയും സംരക്ഷണം സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിലനിര്‍ത്താനുള്ള ഭരണ കൂടത്തിന്റെ കടമ കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിട്ടില്ലെന്നും മൂന്നുതവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് സംഭവിക്കാവുന്ന ക്ഷീണം മാത്രമാണിതെന്നും നഖ്വി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പിയോട് അയിത്തമില്ല. ബി.ജെ.പിയോട് അടുക്കുന്നതും അകലുന്നതും മറ്റൊരു രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post