ശ്രീനഗര്‍:അതിര്‍ത്തി നിയന്ത്രണരേഖയില്‍ പാക് അധിനിവേശ കാശ്്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണരേഖയില്‍ രാഖ്ചിക്രിയിലെ രാവല്‍കോട്ട് സെക്ടറലായിരുന്നു സംഭവം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
Indian Army troops crossed over the Line of Control (PoK) & killed three Pakistani army soldiers, one Pak soldier injured. This was in retaliation to the four Indian Army personnel killed on Saturday in ceasefire violation by Pakistan: Intelligence Sources
— ANI (@ANI) December 26, 2017
ഇതിനിടെ ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത നേതാവ് നൂര്‍ മുഹമ്മദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ നൂര്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ കര്‍ണബാലിലെ സാമ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയും തുടരുകയാണ്. ഒരു തീവ്രവാദിയെ സൈന്യം വളഞ്ഞതായാണ് വിവരം. ആര്‍പിഎഫിന്റെ 110 ബാറ്റാലിയനേയും ജമ്മുകാശ്മീര്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ എഎസ്‌ഐ കൊല്ലപ്പെടുകയും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post