ലഖ്നൗ: രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ യുവാവ് മൊഴി ചൊല്ലി. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് സഭവത്തിലെ വില്ലന്‍. വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍ അഫ്ഷാനെ ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു.
ഭാര്യ കൂടുതല്‍ ഉറങ്ങിപോയെന്നും ഇതിനാലാണ് താന്‍ വൈകി എഴുന്നേല്‍ക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു തലാഖ് ചൊല്ലിയത്. ഭാര്യയെ അടച്ചിട്ട് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗുല്‍ അഫ്ഷാന്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് വിഷയത്തില്‍ ഇടപെടാനോ മറ്റോ തയ്യാറായിട്ടില്ല.നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വീണ്ടും മുത്തലാഖ് നടന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
Discussion about this post