കോട്ടയം: സിപിഎം ജില്ലാ സമ്മേളനപ്രചാരണത്തിന് സ്ഥാപിച്ച ഫഌ്സ് ബോര്‍ഡില്‍ ചുവന്ന കുപ്പായമിട്ട യേശുക്രിസ്തുവിന്റെ ചിത്രം. ഒപ്പം വിശുദ്ധ മത്തായായിടെ സുവിശേഷ ഭാഗവും ഫ്ലക്സില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.” എന്ന സുവിശേഷമാണ് ബോര്ഡിലുള്ലത്.
ചിങ്ങവനം ടൗണ്‍ ബ്രാഞ്ച് ചിങ്ങവനം ജംഗ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡാണ് ചര്‍ച്ചയായത്. സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രവുമുള്പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ക്രിസ്തുവിന്റെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡ് കോട്ടയത്ത് സ്ഥാപിച്ചിരിക്കുന്നത്.
അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Discussion about this post