സൂററ്റ്: ഗുജറാത്തിലെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് നിതിന്‍ പട്ടേല്‍. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ഓഫീസിലെത്തി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം വകുപ്പ് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പാട്ടീദാര്‍ പക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഖാനിയും വകുപ്പുകള്‍ നല്കുന്നതില് അപാകത കാണിച്ചെന്ന് നിതില്‍ പട്ടേല്‍ വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. തന്റെ യോഗ്യതയ്ക്കും നിലവാരത്തിനുമനുസരിച്ചുള്ള വകുപ്പുകള്‍ നല്‍കിയില്ല എന്നതായിരുന്നു നിതിന്‍ പട്ടേലിന്റെ പ്രധാന ആരോപണം. എന്നാല്‍ അമിത് ഷാ തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്നും ഉടന്‍ തന്നെ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും നിതില്‍ പട്ടേല്‍ പറഞ്ഞു.
Discussion about this post