കൊച്ചി: മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് സിനിമ രംഗത്തെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ വ്യാപക സൈബര്‍ ആക്രമണം. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പേജില്‍ നിന്നും സംഘടന നീക്കം ചെയ്തു. ഇന്നലെ വൈകിട്ടാണ് കൂട്ടായ്മയുടെ ഫേസ്ബുക്കില്‍ ലേഖനം ഷെയര്‍ ചെയ്തത്. കുറിപ്പ് സഹിതമുള്ള പോസ്റ്റിനെതിരെ പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെയാണ് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവര്‍ പോലും പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷ ദിവസം ആശംസകളോടൊപ്പം സ്വന്തം പേജില്‍ സംഘടന ഷെയര്‍ ചെയ്തത്. 2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയിര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വനിതാ സംഘടന പേജില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇതോടെ പ്രേക്ഷകരും ആരാധകരും വനിതാ സംഘടനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തി.
പാര്‍വതി വിഷയത്തില്‍ എത്രയോ മാന്യമായും സമചിത്തതയോടുമാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അതിനു ശേഷവും ഡബ്ല്യൂ.സി.സി തുടരുന്ന നിലപാട് അപഹാസ്യമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം.
Discussion about this post