മുംബൈ : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് പ്രശംസയുമായി ഗായകൻ അദ്നാൻ സാമി. പാകിസ്താനെതിരായ വിവിധ പരിഹാസ ട്രോളുകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മുൻ പാകിസ്താൻ പൗരനായ അദ്നാൻ സാമിയുടെ ട്രോളുകൾക്ക് വലിയ സ്വീകരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്.
‘സിന്ദൂരം കൊണ്ട് തന്തൂരിയാക്കി’ എന്നായിരുന്നു അദ്നാൻ സാമി ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തെയും അദ്ദേഹം അപലപിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ പോസ്റ്റർ പങ്കുവെച്ച് അദ്‌നാൻ സാമി ‘ജയ് ഹിന്ദ്’ എന്ന് എഴുതി. ഇതോടൊപ്പം അദ്ദേഹം ഒരു ത്രിവർണ്ണ ഇമോജിയും പോസ്റ്റ് ചെയ്തു.
പാകിസ്താൻ വംശജനും കനേഡിയൻ പൗരനും ആയിരുന്ന അദ്‌നാൻ സാമി 2001ലാണ് ഇന്ത്യയിലെത്തിയത്. പാകിസ്താനിൽ വ്യോമസേന ഉദ്യോഗസ്ഥനും നയതന്ത്രജ്ഞനും ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ജമ്മുകശ്മീർ സ്വദേശിയാണ് അദ്ദേഹത്തിന്റെ മാതാവ്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരുന്നു അദ്ദേഹം വളർന്നത്. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. 15 വർഷം ഇന്ത്യയിൽ കഴിഞ്ഞതിനു ശേഷം 2016ൽ രാജ്യം അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം നൽകി.
Discussion about this post