തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ സൂരി. മാമൻ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകൾ ആരാധകരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്. പണ്ട് താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ് താരം പറയുന്നതത്രയും. താനനുഭവിച്ച കഷ്ടപ്പാടിന് ഇതുപോലൊരു ഇടത്തിൽ തന്നെ കൊണ്ടെത്തിച്ചുവെന്നും ഇതിലും വലിയ അംഗീകാരം ഇനി തേടിവരാനില്ലെന്നും സൂരി പറഞ്ഞു.
തിരുപ്പൂരിൽ ഒരു ഹോട്ടലിൽ ഇരുപത് രൂപ ദിവസക്കൂലിക്ക് ജോലി ചെയ്തു. ഗോവിന്ദണ്ണനും സെൽവണ്ണനും ബാലു അണ്ണനുമായിരുന്നു ഹോട്ടൽ മുതലാളിമാർ. നല്ല മനുഷ്യരായിരുന്നു അവർ. ജീവിതം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരാണ്. അനുഭവിച്ച കഷ്ടപ്പാടിനാണ് ഇതുപോലൊരു സ്ഥാനത്ത് കൊണ്ടെത്തിച്ചത്. ഇതിലും വലിയൊരു അംഗീകാരം ഇനി ലഭിക്കാനില്ല.
തിരുപ്പൂരിൽ താൻ നടക്കാത്ത വഴികളില്ല.1993ലാണ് ജോലിക്കായി സുഹൃത്തുക്കൾക്കൊപ്പം തിരുപ്പൂരിൽ പോയത്. ദിവസം ഇരുപത് രൂപ. ഒരാഴ്ച 140 രൂപ കിട്ടും. അതിൽ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവാക്കും. ബാക്കി പണം വീട്ടിലേക്ക് അയയ്ക്കും. അവിടെ ഒരു ഹോട്ടലുണ്ടായിരുന്നു അവിടെ ഒന്നേകാൽ രൂപയ്ക്ക് തേങ്ങ ബണ്ണ് കിട്ടും. ആ തേങ്ങാ ബണ്ണിന് അത്ര രുചിയായിരുന്നു, എന്നാൽ ബണ്ണും ചായയും കഴിച്ചാൽ കാശ് കുറേയാകും. അതിനാൽ ചായ മാത്രം കഴിക്കുമെന്ന് താരം പറയുന്നു. സൂരിയുടെ വാക്കുകൾ കേട്ട് നടി ഐശ്വര്യ ലക്ഷ്മിയും ആരാധകരും കരയുന്ന വീഡിയോകളടക്കം ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമൻ. നടൻ സൂരി തന്നെയാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സ്വാസിക, രാജ്കിരൺ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.
Discussion about this post