തെന്നിന്ത്യന്‍ പ്രേക്ഷകക്ക് ഏറെ ഇഷ്ടമുള്ള താരമാണ് അമല പോള്‍. സിനിമയിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ താരം എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ഭർത്താവ് ജഗതിനെയുംമകനെയും, ഗര്‍ഭ, പ്രസവ കാലഘട്ടത്തിലെയുമൊക്കെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള അഭിമുഖംവൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രഗ്നന്‍സിയെക്കുറിച്ച് ബുക്ക് എഴുതാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞാനും അതിലൂടെകടന്നുപോയതാണല്ലോ എന്നാണ് താരം പറയുന്നത്. വ്യക്തിയെന്ന നിലയില്‍ എനിക്കൊരുപാട്മാറ്റങ്ങള്‍ വന്നു. മുന്‍പൊക്കെ എന്റെ ഫസ്റ്റ് പ്രൈയോറിറ്റി ഞാന്‍ തന്നെയായിരുന്നു. പ്രസവ ശേഷംഎന്റെ ലോകം തന്നെ കുഞ്ഞില്‍ ഒതുങ്ങുകയായിരുന്നു. ഞാനും ജഗതും കണ്ടുമുട്ടി രണ്ട്മാസമായപ്പോഴേക്കും ഞാന്‍ പ്രഗ്നന്റായി. അതിന് ശേഷമായിരുന്നു കല്യാണം. ഞങ്ങളുടെ ബന്ധംദൃഢമാക്കി മാറ്റുകയായിരുന്നു ഇലൈ എന്ന് നടി പറഞ്ഞു.
ഗർഭകാലത്തെ തന്റെ യാത്ര ഒരിക്കലും സിമ്പിൾ ആയിരുന്നില്ല. എന്താണ് അടുത്ത നടക്കാൻപോകുന്നതെന്ന് അറിയാതെയുള്ള യാത്രയായിരുന്നു അത്. ട്രൈമസ്റ്ററുകളെ ജഗത് സെമസ്റ്ററെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
മറ്റുള്ളവരെ പരിചരിക്കുമ്പോഴാണ് ട്രൂ ഹാപ്പിനെസ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോൾ അത് സ്വയംഅനുഭവിച്ച് അറിയുകയാണ്. ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കിൽ അതിന് പേരിടുക ‘എന്റെമറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും.
കുഞ്ഞ് പിറന്നതിന് ശേഷം മറുപിള്ളയെ (പ്ലാസന്റ) പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെഒരു ചടങ്ങാണ്. വളരെ ആഘോഷപൂർവമായാണ് ഇത് നടത്തുന്നത്. കുഞ്ഞിനോടൊപ്പമാണ്പ്ലാസന്റയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അമ്മയായ സ്ത്രീയുടെഅതുവരെയുള്ള മുഴുവൻ ട്രോമകളും നെഗറ്റിവിറ്റിയും അതോടെ അടക്കം ചെയ്യപ്പെട്ടു എന്നാണ്സങ്കൽപം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന അർഥത്തിലാണ് ഈ ചടങ്ങ് ചെയ്യുന്നത്. എന്റെപ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങ് കഴിഞ്ഞു വന്ന് എന്നോട്ജഗത് പറഞ്ഞത്, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈൻപോലെ ‘ക്യാൻ ഐ ബറി യുവർ പ്ലാസന്റ’ എന്നു ചോദിക്കുമായിരുന്നു എന്നാണെന്ന് താരം വ്യക്തമാക്കി.
Discussion about this post