നടനവിസ്മയം മോഹൻലാലിനെയും ശോഭനയെയും പ്രധാനകഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തിൽ 200 കോടിയും പിന്നിട്ടു കഴിഞ്ഞു.
ഇപ്പോഴിതാ ലാലേട്ടൻ സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. മോഹൻലാലിന്റെ ഷൺമുഖൻ കഥാപാത്രത്തിന്റെ പഴയകാലചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മുൻപ് സ്റ്റൺ് ആർട്ടിസ്റ്റായിരുന്ന ഷൺമുഖത്തിന്റെ പഴയകാലമാണ് വൈറലാവുന്നത്. കഥ തുടരും എന്ന ഗാനത്തിലെ വരികളാണ് ലാലേട്ടൻ ഇതോടൊപ്പം കുറിച്ചിരിക്കുന്നത്.
ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും….’ ഈ വരികളാണ് തന്റെ ‘വിന്റേജ് ചിത്ര’ത്തിന് അടിക്കുറിപ്പായി മോഹൻലാൽ കുറിച്ചത്. ഇതിനൊപ്പം ‘തുടരും’ എന്ന ഹാഷ് ടാഗും ചേർത്തിരുന്നു.
ഹാർനസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നിൽക്കുന്ന മോഹൻലാലിന്റെ ഷൺമുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ കഥാപാത്രത്തേയും വിജയ് സേതുപതി അവതരിപ്പിച്ച, ഷൺമുഖന്റെ സുഹൃത്ത് അൻപിനേയും ചിത്രത്തിൽ കാണാം.
Discussion about this post