മുംബൈ: ദളിത് റാലിയ്ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ നടക്കുന്ന ദളിത് പ്രക്ഷോഭത്തിന് ഉത്തരവാദികള്‍ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മെവാനിയും ജെ.എന്‍.യു യൂണിയന് നേതാവായ ഉമര്‍ ഖാലിദുമാണെന്ന് കാണിച്ച് പൂനെ പൊലീസിന് പരാതി. പൂനെ സ്വദേശികളായ അക്ഷയ് ബിക്കാദ്, അനന്ത് ദോന്ത് എന്നീ യുവാക്കളാണ് പരാതി നല്‍കിയത്. പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
‘ജനങ്ങളോട് തെരുവിലിറങ്ങാനും തിരിച്ചടിക്കാനും അദ്ദേഹം ജനങ്ങളെ പ്രകോപിപ്പിച്ചു. ഈ പ്രസ്താവന കാരണം ജനങ്ങള്‍ തെരുവിലിറങ്ങുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു’ എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.കിഴക്കന്‍ മഹാരാഷ്ട്രയിലും മറാത്ത് വാഡ മേഖലകളിലുമാണ് കഴിഞ്ഞദിവസം അക്രമസംഭവങ്ങളുണ്ടായത്. ദളിത് സംഘടനകള്‍ തെരുവില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുംബൈയിലെ പല മേഖലകളിലും ഗതാഗത തടസമുണ്ടായിരുന്നു.
Discussion about this post