എതോപ്യയില്‍ നിന്നുള്ള 30 ക്രിസ്തുമത വിശ്വാസികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടു. ലിബിയയില്‍ നിന്ന് പിടികൂടിയ ഇവരെ രണ്ട് സംഘങ്ങളാക്കി വധിക്കുന്നതിന്റെ 29 മിനുറ്റ് നീണ്ട ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മുസ്ലീങ്ങളെ കൊല്ലുന്നതിന് പ്രതികാരമായാണ് നടപടിയെന്നാണ് ഘാതകര്‍ പറയുന്നത്. 15 പേരെ വെടിവെച്ചും 15 പേരെ തലവെട്ടിയുമാണ് വധിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമവിഭാഗമായ അല്‍ ഫുര്‍ഖാന്റെ ലോഗോ അടക്കമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലിബിയയില്‍ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനികളെ തലവെട്ടിയിരുന്നു. ഈ കൊലപാതകത്തെ തുടര്‍ന്നാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബദേല്‍ ഫത്താ അല്‍ സിസി ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളിലേക്ക് വായു മാര്‍ഗ്ഗമുള്ള ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ മിഷണറിമാര്ക്കിടയില് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ഭീഷണിയായി തുടരുകയാണ്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരും ക്രിസ്തുമത വിശ്വാസികളായ രാജ്യമാണ് എത്തോപ്യ.
Discussion about this post