ഡല്‍ഹി: മുത്തലാഖ് ബില്‍ പാസ്സാക്കാതെ പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിഞ്ഞു. ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇന്നത്തെ രാജ്യസഭാ അജണ്ടയില്‍ മുത്തലാഖ് ബില്ലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ സാധിക്കാത്തതിനാലാണ് ബില്‍ അവതരിപ്പിക്കാതിരുന്നത്.
ഇന്ന് ബില്‍ ചര്‍ച്ചക്കെടുക്കുമെന്ന് കരുതി നിര്‍ബന്ധമായും സഭയില്‍ ഹാജരായിരിക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
രാജ്യസഭയില്‍ ബി.ജെ.പി ന്യൂനപക്ഷമായതിനാലും മുത്തലാഖ് വിഷയത്തില്‍ പ്രതിപക്ഷത്തെ വിശ്വസിപ്പിക്കാന്‍ സാധിക്കാത്തതിനാലുമാണ് ബജറ്റ് സമ്മേളനം വരെ ബില്ലവതരണം നീട്ടിവെച്ചത്. ലോകസഭയില്‍ കഴിഞ്ഞ ആഴ്ച പാസായ ബില്‍ സെലക്ട് കമ്മിറ്റിയുടെ പുനഃപരിശോധനക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബി.ജെ.പി സഖ്യകക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി അടക്കം ബില്ലിനെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് ആവശ്യപ്പെടുന്നത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കുകയും വേണമെന്ന് ആവശ്യപ്പെടുന്നതാണ് മുസ്ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ 2017. കഴിഞ്ഞ വര്‍ഷം മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണന്ന് സുപ്രീം കോടതിയും വിധിച്ചിരുന്നു.
Discussion about this post