ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യൂണിയന്‍ ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ചുകൊണ്ട് പാര്‍ലമന്റെറി കാര്യ മന്ത്രി ആനന്ദ്കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനം രണ്ടു ഭാഗമായാണ് നടക്കുക. ആദ്യ സമ്മേളനം ഫെബ്രുവരി ഒമ്പതു വരെ തുടരും. പിന്നീട് മാര്‍ച്ച് അഞ്ചിന് വീണ്ടും സമ്മേളിക്കും. അത് ഏപ്രില്‍ ആറുവരെയും നീണ്ടു നില്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
ശീതകാലസമ്മേളനം പതിവിലും വൈകുകയും ദൈര്‍ഘ്യം കുറയുകയും ചെയ്തിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 15നായിരുന്നു ശീതകാല സമ്മേളനം ആരംഭിച്ചത്.
Discussion about this post