കൊല്ലം: കണ്ണട, ആഡംബര ചികിത്സാ വിവാദത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ചൊല്ലിക്കൊണ്ടാണ് ഒരു പ്രതിനിധി മന്ത്രി ശൈലജയെ വിമര്‍ശിച്ചത്. ഇത്തരം കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ മടുത്തെന്ന് പ്രതിനിധി അഭിപ്രായപ്പെട്ടു.
മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികില്‍സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്നും, മന്ത്രി ശൈലജ 28,800 രൂപ വിലയുള്ള കണ്ണട വാങ്ങിയതും വന്‍ ചര്‍ച്ചയായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവും, റിട്ടയേഡ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായ കെ ഭാസ്‌കരന്‍, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അരലക്ഷത്തിലേറെ രൂപയുടെ ചികില്‍സാ ചെലവ് ആശ്രിതനെന്ന പേരില്‍ മന്ത്രി സര്‍ക്കാരില്‍ നിന്നും ഈടാക്കിയെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് സമ്മേളനത്തില്‍ ഇക്കാര്യം വിമര്‍ശനമായി ഉയര്‍ന്നുവന്നത്.
ആഭ്യന്തര വകുപ്പിനെതിരെ ഇന്നും പ്രതിനിധികള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിക്കൊണ്ടായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. പൊലീസിനെ കയറൂരി വിടുന്ന സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Discussion about this post