ഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ത്രിപുരയില്‍ ബിജെപി വൃത്തികെട്ട തന്ത്രമാണ് പയറ്റുന്നത്. ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ത്രിപുരയില്‍ സംസ്ഥാനത്തിന് വെളിയില്‍ നിന്നും സൂക്ഷ്മ നിരീക്ഷകരെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പ്രതികരണം. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷമാണ് ഒരു കാലത്ത് വംശീയ സംഘര്‍ഷം നിലനിന്നിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. സാമൂഹ്യ വികസനരംഗങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ത്രിപുര ബഹുദൂരം മുന്നിലാണ്. ക്രുപ്രചരണങ്ങളും, നുണപ്രചാരണങ്ങളുമാണ് ബിജെപി നേതാക്കള്‍ ത്രിപുര സര്‍ക്കാരിന് എതിരെ ആയുധമാക്കുന്നത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇതിന് തിരിച്ചടി കിട്ടുമെന്ന്് വൃന്ദാ കാരാട്ട് പറഞ്ഞു. ഈ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് ഇടതുപക്ഷം ശക്തമായ നിലയില്‍ അധികാരത്തില്‍ എത്തുമെന്നും വൃന്ദാ കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post