തിരുവനന്തപുരം: സെന്‍സര്‍ നടപടികളിലൂടെ കേന്ദ്ര സര്‍ക്കാരിന് അപഖ്യാതി ഉണ്ടാക്കി എന്ന് ആക്ഷേപം ഉയര്‍ന്ന സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം മേഖലാ ഓഫീസര്‍ എ.പ്രതിഭയെ മാറ്റി. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നടപടി. ഒരു വര്‍ഷത്തെ കാലാവധി കൂടി തനിക്കുണ്ടെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എ.പ്രതിഭ പ്രതികരിച്ചു.
അടിയന്താവസ്ഥ കാലത്തെ പോരാട്ടം ചിത്രീകരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് ബിജെപി പരാതി നല്‍കിയിരുന്നു.
Discussion about this post