തിരുവനന്തപുരം: അഖില കേസുമായി ബന്ധപ്പെട്ട കേസിലെ ഹര്ജിക്കാരന് ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധം സ്ഥിരീകരിക്കാന്‍ എന്‍ഐഎ. ഷഫീന് ഐഎസ് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചിരുന്നു.കൂടുതല്‍ തെളിവുകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐഎസ് തീവ്രവാദ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായാണ് എന്‍ഐഎ സംഘം ജയിലിലെത്തിയത്.
കനകമല കേസിലെ ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന് ജഹാന് ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ് ഏജന്റുമാരുമായി ഷെഫിന് ജഹാന് സംസാരിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. അഖിലയെ വിലാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഷഫീന് ഐഎസുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ സുപ്രിം കോതിയെ അറിയിച്ചിരുന്നത്. ഐഎസിലേക്ക് ആളെ റിക്രീട്ട് ചെയ്താല്‍ എത്ര രൂപ കിട്ടുമെന്ന ഷഫീന് ജഹാന്റെ ഫേസ്ബുക്ക് വഴിയുള്ള ചോദ്യവും പ്രചരിച്ചിരുന്നു.
Discussion about this post