മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിലമ്പൂര്‍ വഴിക്കടവിനടുത്തു വച്ചാണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.
ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Discussion about this post