തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.
അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം നടത്തിയ എസ്എഫ്‌ഐഎ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവർ എന്താണ് മനസിലാക്കിയതെന്നറിയില്ലെന്നും തെറ്റിദ്ധാരണയാവാമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കവെ നാളെ മന്ത്രി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം യോഗത്തിൽ ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും
Discussion about this post