സ്ഥിരമായി ഹെൽമെറ്റ് ധരിക്കുന്നവരാണോ നിങ്ങൾ.. എങ്കിൽ നേരിടുന്ന പ്രധാന പ്രശ്‌നം മുടി കൊഴിച്ചിൽ തന്നെയാകും.. പലർക്കും അതുകൊണ്ട് തന്നെ ഹെൽമെറ്റ് വയ്ക്കാൻ നല്ല മടിയുമാണ്. ഹെൽമെറ്റ് വയ്ക്കാതിരിക്കാൻ പറ്റുകയുമില്ല. ഇത്തരക്കാർ ഒട്ടും വിഷമിക്കേണ്ട.. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ട്.
ഹെൽമെറ്റ് ധരിക്കുമ്പോൾ തലയുടെ മുകൾവശം മുഴുവൻ കവർ ആകുന്നു. ഇത് തലയോട്ടിയിലെ വിയർപ്പ് കൂട്ടുന്നു. ഈ നനവ് ശിരോ ചർമത്തിൽ പൂപ്പലിനും തുടർന്ന് താരൻ, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകുന്നു. ഇതാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണം.
ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെൽമെറ്റിനകം എപ്പോഴും വൃത്തിയാക്കി, ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ഇത് അണുബാധ തടയും. ദൂരയാത്രകൾ പോകുമ്പോൾ ഇടയ്ക്ക് വണ്ടി നിർത്തി ഹെൽമെറ്റ് കുറച്ച് സമയം ഊരി വയ്ക്കാം.. ഇടക്ക് ഇങ്ങനെ ഇടവേള കൊടുക്കുന്നത് തലയിൽ വിയർപ്പിറങ്ങുന്നത് തടയും.
ഹെൽമെറ്റ് ധരിക്കുന്നതിന് മുൻപ് ഒരു കോട്ടൺ തുണി കൊണ്ട് തല മൂടുന്നതും നല്ലതാണ്. ഇതും മുടി കൊഴിച്ചിൽ തടയുന്നതിന് സഹായിക്കും. ഹെൽമെറ്റ് ധരിക്കുന്നവർ മുടി എപ്പോഴും വരണ്ടതല്ലാതെ സൂക്ഷിക്കുക. മുടിയും ഹെൽമെറ്റും തമ്മിൽ ഉരസി മുടി പൊട്ടി പോകാതിരിക്കാൻ ഇത് സഹായിക്കും.
വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശുദ്ധമയ വെള്ളത്തിൽ തല കഴുകുന്നതും വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കുന്നതും തലയിലെ താരനും പെടിയും അകറ്റും. തലയോട്ടിയും മുടിയും ഇടക്കിടെ മസാജ് ചെയ്യുക. ആൽമണ്ട് ഒയിൽ, ഒലീവ് ഓയിൽ നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവ കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുന്നതും മുടി കൊഴിച്ചിൽ ഇല്ലാതാക്കും.
Discussion about this post