കൊച്ചി: ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധം സ്ഥിരീകരിക്കുംവിധമുളള മൊഴികള്‍ പുറത്ത്. ഷെഫിന്‍ ജഹാനെതിരേ കനകമല ഐഎസ് പ്രതികള്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. ഷെഫിനെ അടുത്തറിയാമെന്നാണ് ഐഎസ് പ്രതികളായ മന്‍സീദും ഷഫ്‌വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും.
കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്‌വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയത്.
ഷെഫീന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അഖില കേസിനെ അത് കാര്യമായി ബാധിച്ചേക്കും.
Discussion about this post