ഡല്‍ഹി: സോണിയാ ഗാന്ധിയുടെ നിറത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് ലോക്‌സഭയില്‍ മാപ്പുപറഞ്ഞു. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രി മാപ്പുപറഞ്ഞത്.
സോണിയാ ഗാന്ധിയുടെ തൊലി വെളുത്തതായതിനാലാണ് അവരെ കോണ്‍ഗ്രസ് നേതാവാക്കിയതെന്നായിരുന്നു പരാമര്‍ശം. സോണിയാ ഗാന്ധിക്ക് പകരം രാജീവ് ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് ജീവിത സഖിയാക്കിരുന്നതെങ്കില്‍ അവരെ കോണ്‍ഗ്രസ് നേതാവായി പരിഗണിക്കുമോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചിരുന്നു
ബിഹാറിലെ നവാദ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ ബി.ജെ.പി എംപിയാണ് ഗിരിരാജ് സിങ്. ലൈംഗികവും വര്‍ഗ്ഗീയവുമായ അതിഗുരുതര അധിക്ഷേപമാണ് ഗിരിരാജ് സിങ് നടത്തിയിരിക്കുന്നതെന്നും ഇതിനെ പിന്തുണക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മോദിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനില്‍ പോയി ജീവിക്കട്ടെ എന്ന പ്രസ്താന നടത്തിയ ഗിരിരാജ് സിംഗ് വിവാദമുണ്ടാക്കിയിരുന്നു.
Discussion about this post