പാട്ന: സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷയും മിനിവാനും തമ്മില്‍ കൂട്ടിയിടിച്ച് ആറ് കുട്ടികള്‍ മരിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോച്ചിംഗ് ക്ലാസിലേക്ക് പോവുകയായിരുന്ന 15,16 വയസുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികളെ പ്രദേശവാസികള്‍ ഉടന്‍ തന്നെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ ഡോക്ടര്‍മാരില്ലെന്ന് അറിഞ്ഞതോടെ കുപിതരായ ഇവര്‍ രണ്ട് ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള ആറ് വാഹനങ്ങള്‍ കത്തിച്ചു. നൂറ് കണക്കിന് ജനങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ഒത്തു കൂടി. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് ജനക്കൂട്ടത്തെ ഓടിച്ചത്.
Discussion about this post