ആലപ്പുഴ: ആലപ്പുഴ ഇരവുകാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ട്യൂഷന് അധ്യാപികയുടെ മാനസിക പീഡനം എന്നാരോപണം. സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന് ടീച്ചര്‍ ഇന്ദു വിനോദാണ് മകളുടെ മരണത്തിനു കാരണക്കാരിയെന്ന് ആരോപിച്ചു മാതാപിതാക്കള്‍ രംഗത്ത് എത്തി.
കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടാം തീയതിയാണ് വീട്ടിനുള്ളില്‍ ആലപ്പുഴ ഇരുവകാട് സ്വദേശിനി ശ്രീജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വഭാവ ദൂഷ്യം ആരോപിച്ച് പെണ്‍കുട്ടിയെ സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന് ടീച്ചര്‍ ഇന്ദു വിനോദ് പരസ്യമായി ശകാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്യൂഷന് സെന്ററില്‍ നിന്നും ഇറങ്ങി പോയ ശ്രീജ വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം കേസ് അട്ടിമറിക്കുകയാണ് പോലീസ് എന്നും ഇവര്‍ ആരോപിക്കുന്നു.
ആലപ്പുഴ സൗത്ത് പോലീസില്‍ നിന്നും നീതി കിട്ടാത്തതിനെ തുടര്‍ന്ന് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
Discussion about this post