കാസര്‍കോട്: ലോക സാമ്രാജ്യത്വ ശക്തികളായ അമേരിക്ക, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇന്ത്യ സാമ്രാജ്യത്വ ശക്തിയാണെങ്കില്‍ ആ രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചിട്ട് എത്രയും വേഗം പോകാന്‍ കോടിയേരി ബാലകൃഷ്ണന് തയാറാകണം. കാസര്‍കോട് ബിജെപി ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്.
Discussion about this post