ഡല്‍ഹി: ജിഎസ്ടി വെട്ടിപ്പ് തടയാന്‍ നടപടികള്‍ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ മുതല്‍ ജിഎസ്ടി പിരിക്കല്‍ സംവിധാനത്തില്‍ മാറ്റം വരുത്തും. വില്‍പ്പനക്കാരും സേവന ദാതാക്കളും ഉപയോക്താക്കളില്‍നിന്ന് വാങ്ങുന്ന നികുതി സര്‍ക്കാരിനെ വെട്ടിക്കുന്നത് തടയാനാണിത്. പകരം നികുതി കൊടുക്കുന്നവരില്‍നിന്ന് സര്‍ക്കാരിലെത്തുന്ന ‘റിവേഴ്‌സ് ചാര്‍ജ്ജ്’സംവിധാനം നടപ്പാക്കും.
കേന്ദ്രസര്‍ക്കാര്‍ 2012 മുതല്‍ നടപ്പാക്കിയ ഈ നികുതി പിരിക്കല്‍ സംവിധാനം ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കുറച്ചുകാലത്തേക്ക് പഴയ സ്ഥിതിയിലാക്കിയിരുന്നു. പുതിയ സംവിധാനം നടപ്പാക്കാനുള്ള സൗകര്യം മുന്‍നിര്‍ത്തി വ്യാപാരികളുടെയും സേവന ദാതാക്കളുടെയും അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു ഇത്. പഴയപടിയാക്കുന്നതിലൂടെ 25 ശതമാനം അധിക നികുതി സര്‍ക്കാരില്‍ ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിവേഴ്‌സ് സംവിധാനം മാര്‍ച്ച് 31 വരെയാണ് മരവിപ്പിച്ചത്. ഇതും ഇ വേ ബില്ലിങ്ങും ജിഎസ്ടി വരുമാനം കുറച്ചു. നവംബര്‍ മാസം 81,000 കോടിയാണ് ജിഎസ്ടി വരുമാനം. റിവേഴ്‌സ് ചാര്‍ജും ഇവേ ബില്ലിംഗും കര്‍ശനമാക്കിയാല്‍ നികുതിവെട്ടിപ്പ് വന്‍തോതില്‍ തടയാനാവും, വരുമാനവും കൂടും.
Discussion about this post