കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം കാട് വെട്ടിത്തെളിക്കുന്നതിനിടെ ഉഗ്ര സ്ഫോടനം. പരിസര വാസിയായ സി.വി രവീന്ദ്രന്, ഭൂഉടമ, സി.വി മുകുന്ദന് എന്നിവരടക്കം മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. സമീപത്തെ നാല് വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
കാടുവെട്ടിത്തെളിച്ച് തീ ഇട്ടപ്പോഴാണ് സ്ഫോടനമുണ്ടായത്. കാട്ടില്‍ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുപൊട്ടിയതാണെന്നാണ് സൂചന.ഇരിക്കൂറിലെ പൊലീസ്സംഘവും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡുംപരിശോധന നടത്തി.
Discussion about this post