ടി.പി ചന്ദ്രശേഖരന് വധക്കേസ് സിബിഐ അന്വേഷിക്കണ്ട കാര്യമില്ലെന്ന ഹൈക്കോടതിയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് കെ.കെ രമ. കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ സിപിഎമ്മിന് എന്തിനാണ് ഭയമെന്ന് കെ.കെ രമ ചോദിക്കുന്നു. കേസിന്റെ ഗൂഢാലോചന അന്വേഷിച്ചാല്‍ പല സിപിഎം ഉന്നത് നേതാക്കളും കുടുങ്ങും. സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ടു പോകുമെന്നും രമ പറഞ്ഞു.
ടിപി കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം ശരിയായി നടന്നുവെന്നും, സമാനമായ കേസുകള്‍ സിബിഐയ്ക്ക് വിട്ട ചരിത്രം ഇല്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.
Discussion about this post