ബംഗളൂരു: കര്‍ണാടകയിലെ ബണ്ട്വാള്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചത് അള്ളാഹുവും, ജയിച്ചത് മുസ്ലിം സഹോദരന്മാരുമാണെന്ന കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി നേതാവിന്റെ മറുപടി. എങ്കില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അള്ളാഹുവും ശ്രീരാമനുമാണെന്ന് ബി.ജെ.പി കര്‍കാല നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആയ വി.സുനില്‍കുമാര്‍ മറുപടി നല്കി.
കര്‍ണാടക മന്ത്രിയും ബണ്ട്വാള്‍ എം.എല്‍.എയുമായ രാമനാഥ് റായിയുടെ പ്രസ്താവന ഇങ്ങനെ- ആറാം തവണയും മണ്ഡലത്തില്‍ നിന്ന് ജയിച്ച തനിക്ക് വിജയം സമ്മാനിച്ചത് മണ്ഡലത്തിലെ മുസ്ലിം സഹോദരങ്ങളാണ്. മത്സരിച്ചത് അള്ളായും മതേതരവാദികളായ മുസ്ലിങ്ങളുമാണ്.
കര്‍ണാടകയിലെ കല്ലട്കയില് നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുനില്‍ കുമാര്‍. ‘ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. ആറ് വര്‍ഷമായി ഈ മണ്ഡലത്തില്‍ ജയിക്കുന്നയാള്‍ പറയുന്നത് അയാളുടെ വിജയത്തിന് പിന്നില്‍ അള്ളാഹുവിന്റെ അനുഗ്രഹമാണെന്നാണ്. അങ്ങനെയാണെങ്കില്‍ ഇത്തവണത്തെ മത്സരം അള്ളാഹുവും ശ്രീരാമനും തമ്മിലായിരിക്കും -എം.എല്‍.എ പറഞ്ഞു.
Discussion about this post