ബിനോയ് കോടിയേരി സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ദുബായ് പോലിസിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദുബായ് പോലിസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ബിനോയ് കോടിയേരി പുറത്തു വിട്ടിരുന്നു. അതില്‍ നല്‍കിയ റഫറന്‍സ് നമ്പര്‍ വച്ച് നടത്തിയ പരിശോധനയിലാണ് നടപടി പരിഗണിക്കുകയാണെന്ന് വെബ് സൈറ്റ് വ്യക്തമാക്കുന്നത്.
www.dubaipolice.gov.ae എന്ന അഡ്രസിലുള്ളതാണ് ദുബായ് പോലിസിന്റെ വെബ്‌സൈറ്റ്.
ബിനോയ് കോടിയേരി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ 218020181333 എന്നതാണ് റഫറന്‍സ് നമ്പറായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നമ്പര്‍ വച്ച് നടത്തിയ പരിശോധനയില്‍ വെബ്‌സൈറ്റ് നല്‍കുന്ന മറുപടി ഇങ്ങനെ-
സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ അപ്രൂവ്ഡ് അന്റ് സെന്റ് എന്നാണ് വെബ് സൈറ്റ് രേഖപ്പെടുത്തുക. 13 കോടി രൂപ തട്ടിച്ചുവെന്ന ആരോപണത്തില്‍ ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ദുബായ് പോലിസിന്റെ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റും തെളിവായി ഹാജരാക്കി. ഇന്നലത്തെ തിയതിയില്‍ ഉള്ളതാണ് സര്‍ട്ടിഫിക്കറ്റ്.
Discussion about this post