അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സേനയുടെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹിസ്റ്ററി ചാനല്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഇന്ത്യ- സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്ന പേരിലാണ് ഡോക്യൂമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്.
19 പേരടങ്ങുന്ന സംഘത്തിന് മേജര്‍ മൈക് ടാംഗോ ആയിരുന്നു നേതൃത്വം നല്‍കിയത്.
സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനു പുറപ്പെടുന്നതിനു മുന്‍പായി ആസൂത്രണം ചെയ്ത ചര്‍ച്ചകള്‍,കാട്ടിലൂടെ നടത്തിയ അതിസാഹസിക യാത്ര, സേന ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ച ആയുധങ്ങള്‍,സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിക്കേറ്റ കമാന്‍ഡോയെ ഹെലികോപ്റ്ററില്‍ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോള്‍ കൂടുതല്‍ പാക് സൈനികരെത്തിയതും ആക്രമണം ശക്തമായതിനെ കുറിച്ചും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്ത കമാന്‍ഡോകള്‍ തന്നെ വിവരിക്കുന്നുണ്ട്.പേര് വെളിപ്പെടുത്താതെ, അന്ന് സംഭവിച്ച ഓരോ നിമിഷങ്ങളും കമാന്‍ഡര്‍മാര്‍ വിവരിക്കുന്നുണ്ട്.
വീഡിയൊ-
https://www.youtube.com/watch?time_continue=5&v=aXQj6-KUx8s
Discussion about this post