ഡല്‍ഹി: കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ ബദല്‍ രേഖ സിപിഎം വോട്ടിനിട്ട് തള്ളുകയും, പ്രകാശ് കാരാട്ടിന്റെ കരട് രേഖ അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും ഭാര്യ വൃന്ദ കാരാട്ടിനുമെതിരായ ആരോപണങ്ങള്‍ ശക്തിപ്പെടുത്തി യെച്ചൂരി വിഭാഗം രംഗത്തെത്തിയത്. എന്‍ഡിടിവി ചെയര്മാന് പ്രണോയ് റോയ്, ഭാര്യയും മാനേജിങ് ഡയറക്ടറുമായ രാധികാ റോയ് എന്നിവരുമായി ഇവര്‍ക്കുള്ള ബന്ധം ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ കാരാട്ടിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം.
പ്രധാന വിമര്‍ശനങ്ങള്‍-
1-രാധികാ റോയിയുടെ സഹോദരിയാണ് വൃന്ദ. പ്രണോയ് റോയിയുടെ ദല്‍ഹിയിലെ ആഡംബര വസതിയിലാണ് കാരാട്ട് ദമ്പതികളുടെയും താമസം. തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ ആഡംബര വസതികളില്‍ താമസിക്കുന്നതും വ്യവസായികളുടെ സഹായം പറ്റുന്നതും പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമാണ്
2- ഐസിഐസിഐ ബാങ്കിലെ വായ്പാ തിരിച്ചടവില്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 48 കോടി രൂപ അനധികൃത ലാഭമുണ്ടാക്കിയതിന് പ്രണോയ് റോയിയും ഭാര്യയും സിബിഐ അന്വേഷണം നേരിടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, വിദേശ നിക്ഷേപങ്ങളിലെ ക്രമക്കേട് എന്നിവയും അന്വേഷണ വിധേയമാണ്. കാരാട്ട് ദമ്പതികള്‍ വസതിയിലുള്ളപ്പോഴായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇത് വാര്‍ത്തയായതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.
3-സിപിഎം ആഭിമുഖ്യമുള്ള എന്‍ഡിടിവിയുടെ വെബ്സൈറ്റില്‍ വൃന്ദാ കാരാട്ടിന്റെ കോളം ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനോട് മൃദു സമീപനമാണ് ഈ കോളത്തിലെ ലേഖനങ്ങള്ക്കെന്നും വിമര്‍ശനം ഉണ്ട്.
4-ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് മുന്‍പ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. ഇത് എന്‍ഡിടിവിക്കെതിരായ കേസുകള്‍ ഒഴിവാക്കുന്നതിന് ബിജെപിയെ പ്രീണിപ്പിക്കാനായിരുന്നു ഇത്. ഇതേ നിലപാടില്‍ കാരാട്ട് ഉറച്ചു നില്ക്കുന്നു
5- പാര്‍ട്ടിയില്‍ ആക്ഷേപമുയര്‍ന്നിട്ടും ആഡംബര ഫ്ലാറ്റ് ഉള്‍പ്പടെയുള്ള സുഖസൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ കാരാട്ട് തയ്യാറാകാത്തത് എന്തു കൊണ്ടാണ്
കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച യെച്ചൂരിയുടെ കരട് രേഖയും, ധാരണ വേണമെങ്കിലാവാം എന്ന മട്ടിലുള്ള കാരാട്ടിന്റെ ബദല്‍ രേഖയും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നിട്ടും കേന്ദ്ര കമ്മറ്റിയില്‍ വോട്ടിനിട്ട് തള്ളി യെച്ചൂരിയെ അപമാനിച്ചത് വിഭാഗീയതയുടെ ഭാഗമാണ്. ചില കേന്ദ്രങ്ങളുടെ താല്പര്യത്തിനായി കാരാട്ട് നിലകൊള്ളുന്നുവെന്നാണ് യെച്ചൂരി പക്ഷം ഉയര്‍ത്തുന്ന വിമര്‍ശനം. പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഭാഗീയത വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് തന്നെയാണ് സൂചനകള്‍.
നിലപാടുകളുടെ പേരില്‍ താന്‍ കോണ്‍ഗ്രസുകാരെ പിന്തുണക്കുന്നു എന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ ബിജെപിയെ പിന്തുണക്കുകയാണെന്ന് പറയേണ്ടി വരില്ലേ എന്ന ചോദ്യം സീതാറാം യെച്ചൂരി ഉയര്‍ത്തിയിരുന്നു. ഇത് തുറന്ന പോരിനുള്ള തുടക്കമാണെന്നാണ് വിലയിരുത്തല്‍. ത്രിപുരയിലെ സിപിഎമ്മിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയേറ്റാല്‍ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉറപ്പാണ്.
Discussion about this post