തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന് നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഗവര്‍ണറുടെ അസൗകര്യത്തെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയതെന്നും വിവരമുണ്ട്. ഉച്ചയ്ക്കാണ് ചടങ്ങ്.
ഫോണ്‍വിളി കേസില്‍ കുറ്റ വിമുക്തനായ എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍.സി.പി ദേശീയ നേതൃത്വം എല്‍.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ശശീന്ദ്രന് മന്ത്രിയാകുന്നതില്‍ തടസങ്ങളൊന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിു.
Discussion about this post