തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു. കുഞ്ഞിന്റെ അമ്മയുടെ രണ്ടാനച്ഛനാണ് കുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു കുഞ്ഞിന് നേരെ ആക്രമണം നടന്നത്.
കുട്ടിയുടെ അമ്മൂമ്മയെ ഏൽപ്പിച്ചാണ് അമ്മ ജോലിയ്ക്ക് പോയത്. ഇതിന പിന്നാലെയാണ് കുഞ്ഞിനെ ആക്രമിച്ചത്. ഇയാൾ കുട്ടിയെ നിരന്തരം ആക്രമിക്കാറുണ്ടെന്ന് കുഞ്ഞിന്റെ അച്ഛൻ അഭിജിത്ത് പറയുന്നു. ചൈൽഡ് ലൈൻ വഴി പരാതി നൽകയിട്ടും പോലീസ് കേസെടുത്തില്ലെന്നുമാണ് അഭിജിത്തിന്റെ ആരോപണം.










