എറണാകുളം : യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്റെ മകൻ അഭിലാഷ് ആണ് മരിച്ചത്. തൊണ്ടയിൽ കല്ല് കുടുങ്ങിയതിനെ തുടർന്നാണ് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചത്. പറവൂരിലാണ് സംഭവം.
തൊണ്ടയിൽ കല്ല് കുടുങ്ങിയിരിക്കുന്നു, വേദനയുണ്ടെന്ന് പറഞ്ഞ് അഭിഷേക് മൂർച്ചയേറിയ അരിവാൾ കൊണ്ട് കഴുത്തിൽ ആഞ്ഞുവലിക്കുകയായിരുന്നു. കഴുത്തിന്റെ ഒരു ഭാഗം മുറിഞ്ഞ യുവാവിനെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുറച്ചു ദിവസങ്ങളായി അഭിലാഷ് തൊണ്ടയിൽ കല്ല് കുടുങ്ങിയെന്നും വേദന ഉണ്ടെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൂലിപ്പണിക്കാരനായ ഇയാൾ സ്ഥിരം മദ്യപാനിയാണെന്നാണ് വിവരം.
Discussion about this post