പോലിസ് സേനയില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഒതുക്കി തീര്‍ക്കാന്‍ പോലിസിലെ ഉന്നതര്‍ നീക്കം നടത്തുന്നതായി ആരോപണം. കേരള പോലീസില്‍ പച്ച വെളിച്ചം എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അനുകൂല വാട്സ് അപ്പ് ഗ്രൂപ്പ് കണ്ടെത്തിയ സംഭവം ഒതുക്കി തീര്‍ക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം.
അടൂര്‍ കെ എ പി തേര്‍ഡ് ബറ്റാലിയന് ക്യാമ്പിലെ 20ലേറെ പേര് അടങ്ങുന്ന പോലീസുകാരാണ് പച്ചവെളിച്ചം എന്ന വാട്സ് ആപ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നതെന്ന വാര്‍ത്ത ജനം ടിവിയാണ് പുറത്തു വിട്ടത്.
അഭിഷ്, റിയാസ്, അനസിലാല്‍; നിജുമുദീന്‍; നിസാമുദീന്‍ എന്നിവര്‍ അടങ്ങുന്ന 12 പോലീസുകാര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയ്ക്ക് നിര്‍ബന്ധം പിടിച്ചതില്‍ ദുരുഹത തോന്നിയ ബറ്റാലിയന് ഐ ജി ഷെഫിന് അഹമ്മദ് സൈബര്‍ സെല്ലിനും രഹസ്യ അന്വേഷണ ഏജന്‍സിക്കും വിവരം നല്കി .തുടര്‍ന്ന് അന്വേഷണ ഏജന്‍സിയുടെ പരിശോധനയിലാണ് വിവരം സ്ഥിരീകരിച്ചത് .
രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇത്തരക്കാര്‍ സംസ്ഥാന പോലീസില്‍ തന്നെ കടന്നു കൂടിയിരിക്കുന്നവെന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
Discussion about this post