ആകാശത്ത് ഇന്ന് ചന്ദ്രവിസ്മയം. ഇന്നീ ലോകത്ത് ജീവിച്ചിരിക്കുന്നയാരും കാണാത്ത ഈ പ്രതിഭാസം ഇനി 152 വര്‍ഷങ്ങള്‍ക്ക് ശേഷമേ കാണാന്‍ സാധിക്കുകയുള്ളു. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്ന് സന്ധ്യക്ക് ആകാശത്ത് ദൃശ്യമാകും.152 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു ദൃശ്യവിസ്മയം സംഭവിക്കുന്നത്.
ബുധനാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണവുമാണ്. ഒരുമാസംതന്നെ രണ്ടു പൂര്ണചന്ദ്രന് വന്നാല്‍ അതിനുപറയുന്ന പേരാണ് ‘ബ്ലൂമൂണ്‍’. പേരിലുള്ള നീലനിറവുമായി അതിനൊരു ബന്ധവുമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ‘ബ്ലഡ് മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടും. തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും ശാസ്ത്രസംഘടനകളും വിദ്യാഭ്യാസ, ഗവേഷണസ്ഥാപനങ്ങളും ചന്ദ്രഗ്രഹണം കാണാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post