എറണാകുളം: കൊച്ചി പനമ്പള്ളിനഗറിലെ റോഡിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മ. 23 വയസുകാരിയാണ് യുവതി ബലാത്സംഗത്തിന് ഇരയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മകൾ ഗർഭിണിയായതും പ്രസവിച്ചതുമൊന്നും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. കൊലപാതകത്തിൽ ഇവർക്ക് പങ്കില്ലെന്നും പോലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിച്ചത്. പിന്നാലെ ബെഡ്ഷീറ്റുകൊണ്ട് കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാൽക്കണിയിലെത്തി അടുത്തുള്ള പറമ്പിലേക്ക് എറിഞ്ഞു. എന്നാൽ, ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വന്നു വീഴുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി.
ആമസോൺ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എറിഞ്ഞത്. ഈ കവറിലെ അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിക്കുന്നുവെന്നും പോലീസ് പറയുന്നു. നിലവിൽ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.













Discussion about this post