എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ കെ എസ് യു പ്രവർത്തകനു നേരെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിനെയാണ് ബൈക്കിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് നന്ദകുമാർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാത്രിയാണ് കോളേജ് ഹോസ്റ്റൽ പരിസരത്ത് വച്ച് അഫാമിന് നേരെ ആക്രമണമുണ്ടായത്. ചായ കുടിക്കാൻ പോയ അഫാമിനെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് മുഖത്ത് പരിക്കേൽപ്പിക്കുകയും ഹോളോബ്രിക്‌സ് കട്ട കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അപസ്മാരം വന്ന് നിലത്തു വീണിട്ടും മർദ്ദനം തുടർന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു പ്രതിനിധിയായി മത്സരിച്ച് വിജയിച്ചതിന് ശേഷം തന്നോട് എസ്എഫ്‌ഐ പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും അഫാം പോലീസിന് മൊഴി നൽകി.
നന്ദകുമാർ, അർജുൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്തത്. അഫാമിന്റെ മൊളിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദകുമാർ ആണ് ഒന്നാം പ്രതി.
Discussion about this post