ഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റ അവസാന പൊതു ബജറ്റ്, ആരോഗ്യ പദ്ധതികളുള്‍പ്പടെ നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക പദ്ധതികള്‍ക്കും മുന്‍ഗണ നല്‍കുന്നു.
അതേസമയം ആദായനികുതി പരിധിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മാറ്റം വരുത്തിയില്ല. നിലവില്‍ ആദായ നികുതിക്ക് മൂന്നു പട്ടികകളാണുള്ളത്. രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം വരെ 5%, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ 20%, പത്തു ലക്ഷത്തിനു മുകളില്‍ 30% എന്നിങ്ങനെയാണ് നിരക്ക്.
അമെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് 40,?000 രൂപയാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാ ഇളവ് ഒരു ലക്ഷം രൂപയുമാക്കി. 100 കോടി വരെ വരുമാനമുള്ള കാര്‍ഷിക കമ്പനികള്‍ക്ക് 100 ശതമാനം ടാക്‌സ് റിബേറ്റ് പ്രഖ്യാപിച്ചു. സ്ഥിരനിക്ഷേപത്തില്‍ നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ വരുമാന ഇന്‍സെന്റീവ് പരിധി 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി.
കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതിയുടെ പരിധിയില്‍ മന്ത്രി ജയ്റ്റ്‌ലി ഇളവ് അനുവദിച്ചു. 250 കോടി വരെ വാര്‍ഷിക വരുമാനമുള്ള കന്പനികള്‍ 25 ശതമാനം നികുതി നല്‍കിയാല്‍ മതിയാവും. കഴിഞ്ഞ തവണ ഇത് 30 ശതമാനം ആയിരുന്നു.
ാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചു.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതായിരിക്കും ഈ പദ്ധതി. 50 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് രംഗത്ത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി പറഞ്ഞു.ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതി ബജറ്റിലുണ്ട്. ഇതിനായി 1200 കോടി രൂപയാണ് നീക്കിവെയ്ക്കുന്നത്. ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയിലൂടെ 50 കോടി ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകും. ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന് 600 കോടി
പുതിയതായി 24 മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. മൂന്നു പാര്‍ലമെന്റ് മണ്ഡലത്തിന് ഒരു മെഡിക്കല്‍ കോളജ് എന്ന നിലയില്‍ പദ്ധതി വികസിപ്പിക്കുകയാണ് ലക്ഷ്യം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് വേഗത്തില്‍ വളരുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിദേശ നിക്ഷേപം വര്‍ദ്ദിച്ചു, സാമ്പത്തീക പരിഷ്‌ക്കരണങ്ങള്‍ ഫലം കണ്ടുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു..2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും.
പ്രഖ്യാപനങ്ങള്‍-updates
നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90,000 ആക്കി
ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല
കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായി നിലനിര്‍ത്തി
ആധായനികുത വരുമാനം 90,000 കോടിയായി വര്‍ധിച്ചു
മൊബൈല്‍ ഫോണ്‍ കസ്റ്റംസ് തീരുവ കൂട്ടി
ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി
രാജ്യത്ത് പുതിയതായി 600 റെയില്‍വേ സ്റ്റേഷനുകള്‍
കശുവണ്ടി ഇറക്കുമതി തീരുവ കുറച്ചു. അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായാണ് തീരുവ കുറച്ചത്
ഒരു കുടുംബത്തിന് വര്‍ഷംതോറും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കും
9,000 കിലോമീറ്റര്‍ ദേശീയപാത ഈ വര്‍ഷം നിര്‍മിക്കും
പുതിയ ഇപിഎഫ് നിക്ഷേകര്‍ക്ക് സര്‍ക്കാര്‍ വിഹിതം 8.33 ശതമാനമാക്കും
ജലഗതാഗത പദ്ധതികള്‍ വികസിപ്പിക്കും
എല്ലാ ട്രെയിനുകളിലും വൈ ഫൈ, സിസിടിവി ക്യാമറകള്‍ കൊണ്ടുവരും
സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് 2.04 ലക്ഷം കോടി
ഹവായ് ചെരിപ്പിടുന്നവരെയും വിമാന യാത്രക്കാരാക്കും. 56 ചെറുവിമാനത്താവളങ്ങള്‍ ബന്ധിപ്പിക്കും
2022 ഓടെ നവോദയ വിദ്യാലയങ്ങളുടെ രീതിയില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും.
അടുത്ത മൂന്നു വര്‍ഷം തൊഴില്‍ ലഭിക്കുന്നവര്‍ക്ക് ഇപിഎഫ് വിഹിതത്തിലേക്ക് 12 % തുക കേന്ദ്രസര്‍ക്കാര്‍ നല്‍കും.
പത്തു നഗരങ്ങള്‍ ഇന്ത്യയുടെ വിനോദസഞ്ചാര മുഖങ്ങളായി മാറ്റും.
അ!ന്‍പതു ശതമാനത്തിലധികം പട്ടികവര്‍ഗ ജനസംഖ്യ അഥവാ 20,000 പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ബ്ലോക്കുകളില്‍ 2022 ഓടെ നവോദയ വിദ്യാലയങ്ങളുടെ രീതിയില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും
10 കോടി കുടുംബങ്ങള്‍ക്ക് ചികിത്സ ഇന്‍ഷുറന്‍സ്
ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്ക് കൂടുതല്‍ സഹയാം
ബയോഗ്യാസ് ഉത്പാദനത്തിന് ഗോവര്‍ധന്‍ പദ്ധതി
എസ്സി, എസ്റ്റി വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള തുക 50 ശതമാനം വര്‍ധിപ്പിച്ചു
24 മെഡിക്കല്‍ കോളജുകള്‍ നവീകരിക്കും
പത്ത് കോടി ദരിദ്രര്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സ സഹായം
ഒരു കോടി വീടുകള്‍ രണ്ടു വര്‍ഷത്തിനകം
സ്വച്ഛ് ഭാരത് പദ്ധതി വഴി ആറ് കോടി കക്കൂസുകള്‍ നിര്‍മിച്ചു
വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം ഒരു ലക്ഷം കോടിയാക്കും
കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന
രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇട നിലക്കാരെ ഒഴിവാക്കി അഴിമതി കുറച്ചു,കാര്‍ഷീകോദ്പാദനം ഇരട്ടിയാക്കി, ഉത്പന്നങ്ങളുടെ വില നിശ്ചയിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.ഭക്ഷ്യ സംസ്‌കരണത്തിനുള്ള കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചു, 1400 കോടിയാക്കിയാണ് ഉയര്‍ത്തിയത്. .
കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും, വിവിധ മന്ത്രായലയങ്ങളെ ഏകോപിപ്പിക്കും.
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ചന്തകള്‍ ആരംഭിക്കും
കാര്‍ഷിക വളര്‍ച്ചയ്ക്കായുള്ള ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി അനുവദിച്ചു
നോട്ട് നിരോധനം ഫലം കണ്ടു. കറന്‍സി ഇടപാടുകള്‍ കാര്യമായി കുറക്കാനായി
അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി.
മുള അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കും.
കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കും
കാര്‍ഷിക മേഖലയ്ക്കുള്ള വായ്പകള്‍ 10 ലക്ഷം കോടിയില്‍ നിന്ന് 11 ലക്ഷം കോടിയാക്കി.
ഫിഷറീസ് ആന്റ് അക്വ ഡവലപ്‌മെന്റ് ഫണ്ട് തുടങ്ങും
പുതിയ അഗ്രി പാര്‍ക്കുകള്‍ തുടങ്ങും
മത്സ്യബന്ധനത്തിനും ശുദ്ധജല മത്സ്യകൃഷിക്കും 10,000 കോടി
മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ കാര്‍ഡ്
കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടി
ഫിഷറിസ് മേഖലയ്ക്ക് 10000 കോടി
2022 ഓടെ എല്ലാവര്‍ക്കും വീടെന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജയ്റ്റ്‌ലി
വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം ഒരു ലക്ഷം കോടിയാക്കും
എട്ട് കോടി ദരിദ്ര വനിതകള്‍ക്ക് പാചകവാതകം സൗജന്യമായി നല്‍കും
സൗഭാഗ്യ പദ്ധതിപ്രകാരം നാല് കോടതി നിര്‍ധന കുടുംബങ്ങള്‍ക്ക്
വഡോദരയില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും
ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി തുടങ്ങം.
സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകള്‍ക്ക് പകരം ഡിജിറ്റില്‍ ബോര്‍ഡ്
നാഷണല്‍ ലൈവ്‌ലി ഹുഡ് മിഷന് 5,720 കോടി
ാജ്യം വളര്‍ച്ചയുടെ പാതയിലെന്ന് പറഞ്ഞഅരുണ്‍ ജെയ്റ്റിലി. നോട്ടുനിരോധനത്തോടെ നികുതി അടയ്ക്കുന്നതില്‍ വര്‍ധനയുണ്ടായി. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും വര്‍ധനയുണ്ടായി. ജിഎസ്ടി നടപ്പിലാക്കിയതോടെ രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അനുകൂല സാഹചര്യമുണ്ടായി. ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 7.5 ശതമാനമായി ജിഡിപി ഉയരും. ഉജ്ജ്വലയോജന വഴി ആയിരങ്ങള്‍ പാചകവാതം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/braveindianews/videos/2191576964398786/
ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി തന്റെ അഞ്ചാമത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്. ആദ്യം ഇംഗ്ലീഷില്‍ തുടങ്ങില്‍ ബഡ്ജറ്റ് പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് അവതരിപ്പിക്കുന്നത്.
ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ വിപണികളില്‍ ഉണര്‍വ്. നിഫ്റ്റി 11,100 ന് അടുത്തെത്തി.
Discussion about this post