ഡല്‍ഹി:കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമലയേറ്റു. യു.ഡി.എഫില്‍ നിന്ന് വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ് എന്നിവരും എല്‍.ഡി.എഫില്‍ നിന്നു കെ.കെ. രാഗേഷുമാണു ഇന്ന് ചുമതലയേറ്റത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതിയുടെ ചേംബറില്‍ രാവിലെ 11നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, സംസ്ഥാന ആഭ്യന്തരമന്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വയലാര്‍ രവി രാജ്യസഭയിലെത്തുന്നത് ഇതു നാലാം തവണയാണ.
പി.വി. അബ്ദുള്‍ വഹാബ് രണ്ടാം തവണയാണു രാജ്യസഭാംഗമാകുന്നത്. നേരത്തേ 2004 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു.
എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരുന്ന രാഗേഷ് ആദ്യമായാണ് രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്.
Discussion about this post