ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള തന്നെയാകുംഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.പ്രഖ്യാപനം എന്‍ഡിഎ യോഗത്തിന് ശേഷം ഉണ്ടാകും.
നേരത്തെ ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കുന്നതില്‍ താല്‍പര്യമില്ലെന്നറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശ്രീധരന്‍ പിള്ള മത്സരിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെ ഉള്ളവരെ പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍
കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്‍െ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവുംകൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്. സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്ന ശ്രീധരന്‍പിള്ള തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകവും ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ആഞ്ഞു പിടിച്ചാല്‍ ബിജെപിയ്ക്ക് ജയിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. മണ്ഡലത്തിലുള്ള ശക്തമായ വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളുമാണ് പി.എസ് ശ്രീധരന്‍ പിള്ളയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
Discussion about this post